കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗത്വ കാമ്പയിൻ ആരംഭിച്ചു.
ബദർ അൽ സമ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സുഹൈൽ ബെല്ല കുവൈത്ത് കാഞ്ഞങ്ങാട് സാധു സംരക്ഷണ സംഘം പ്രസിഡന്റ് യുസഫ് കൊത്തിക്കാലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ ഹാരിസ് മുട്ടുംതല, മുഹമ്മദ് അലി ബദരിയ, ഹനീഫ പാലായി, ഹസ്സൻ ബെല്ല, പ്രവർത്തക സമിതി അംഗങ്ങളായ സി.എച്ച്. മജീദ്, മുഹമ്മദ് ഹദ്ദാദ്, സി. കമറു, മുഹമ്മദ് ആവിക്കൽ, യുസഫ് കോയാപ്പള്ളി, എച്ച്. സമീർ എന്നിവർ പങ്കെടുത്തു.