Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി...

കെ.എം.സി.സി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രാർഥന സദസ്സ്

text_fields
bookmark_border
കെ.എം.സി.സി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രാർഥന സദസ്സ്
cancel
camera_alt

കു​വൈ​ത്ത്‌ കെ.​എം.​സി.​സി കാ​ഞ്ഞ​ങ്ങാ​ട്‌ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എം.​എം. നാ​സ​ർ അ​നു​സ്​​മ​ര​ണം

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി കാ​ഞ്ഞ​ങ്ങാ​ട്‌ മ​ണ്ഡ​ലം ക​മ്മി​റ്റി യു​വ വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കാ​ഞ്ഞ​ങ്ങാ​ട്‌ അ​ജാ​നൂ​ർ ക​ട​പ്പു​റ​ത്തെ എം.​എം. നാ​സ​റി​െൻറ പേ​രി​ൽ പ്രാ​ർ​ഥ​ന സ​ദ​സ്സും അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ ബ​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല ക​ട​വ​ത്ത്‌ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സി​യ ദാ​റു​ൽ ത​ർ​ബി​യ്യ മ​ദ്​​റ​സ സ​ദ​ർ മു​അ​ല്ലിം ഹ​മീ​ദ്‌ അ​ൻ​വ​രി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗം തു​ട​ങ്ങി. ജി​ല്ല വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ ആ​റ​ങ്ങാ​ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ, കാ​ഞ്ഞ​ങ്ങാ​ട്‌ സാ​ധു സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ്‌ കൊ​ത്തി​ക്കാ​ൽ, കെ.​ഇ.​എ പ്ര​തി​നി​ധി സ​ലാം ക​ള​നാ​ട്‌, കാ​ഞ്ഞ​ങ്ങാ​ട്‌ യ​തീം​ഖാ​ന പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ ആ​വി​ക്ക​ൽ, ഐ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ഹ​മീ​ദ്‌ മ​ധൂ​ർ, ഒ.​ഐ.​സി.​സി പ്ര​തി​നി​ധി നാ​സ​ർ ചു​ള്ളി​ക്ക​ര, കെ.​എം.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ ബ​ല്ല, കെ.​പി. കു​ഞ്ഞ​ബ്​​ദു​ല്ല, എ​സ്.​എം. ഹ​മീ​ദ്‌, സു​ബൈ​ർ കാ​ട​ങ്കോ​ട്‌, മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ളാ​യ ക​ബീ​ർ ത​ള​ങ്ക​ര, അ​ഷ​റ​ഫ്‌ കോ​ളി​യ​ടു​ക്കം, പി.​പി. ഇ​ബ്രാ​ഹിം, അ​ർ​ഷാ​ദ്‌ അ​രി​യി​ൽ, സി​യാ​റ​ത്തി​ങ്ക​ര ജ​മാ​അ​ത്ത്‌ പ്ര​തി​നി​ധി അ​ഹ​മ്മ​ദ്‌ സ​ഫ, കൊ​ള​വ​യ​ൽ ജ​മാ​അ​ത്ത് പ്ര​തി​നി​ധി സി. ​ഖ​മ​റു​ദ്ദീ​ൻ, ബ​ല്ലാ​ക​ട​പ്പു​റം ജ​മാ​അ​ത്ത് പ്ര​തി​നി​ധി എ​ച്ച്‌. മ​ജീ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹ​സ്സ​ർ ബ​ല്ല സ്വാ​ഗ​ത​വും ഉ​സാ​മ​ത്ത് ചി​ത്താ​രി ന​ന്ദി​യും പ​റ​ഞ്ഞു. അ​ബൂ​ദ​ബി കെ.​എം.​സി.​സി പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ക​ൺ​വീ​ന​റും യു.​എ.​ഇ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യ എം.​എം. നാ​സ​ർ ഗ​ൾ​ഫ്‌ നാ​ടു​ക​ളി​ൽ മ​ര​ണ​പ്പെ​ട്ട 500ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ മു​ൻ​പ​ന്തി​യി​ൽ നി​ന്ന​യാ​ളാ​ണെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ അ​നു​സ്​​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - KMCC Kanhangad Constituency Prayer Meeting
Next Story