കെ.എം.സി.സി 'ഹിജ്റ അനുസ്മരണം'
text_fieldsകെ.എം.സി.സി ഹിജ്റ അനുസ്മരണ പരിപാടി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. അമീൻ മൗലവി ചേകന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി സംസ്ഥാന ആക്റ്റിംഗ് ജനറൽ സെക്രട്ടറി മുജീബ് മൂടാൽ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസ നേർന്നു. ഉപദേശക സമിതി ചെയർമാൻ ടി.ടി.സലു, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ എം.ആർ.നാസർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, സയ്യിദ് ഗാലിബ് അൽ മശ്ഹൂർ, മെട്രോ മെഡിക്കൽ ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ, വിവിധ ജില്ലാ മണ്ഡലം ഭാടവഹികൾ, പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
ആബിദ് അൽ ഖാസിമിയുടെ ഖിറാഅത്ത് നടത്തി. അഷ്റഫ് ദാരിമി സ്വാഗതവും, യഹ്‌യ ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

