നാട്ടിൽ കുടുങ്ങിയ അംഗങ്ങൾക്ക് ആശ്വാസ പദ്ധതിയുമായി കെ.എം.സി.സി
text_fieldsകുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ പെരുന്നാൾ ഭക്ഷ്യക്കിറ്റ് വിതരണം മുസ്ലിം ലീഗ് നിയമസഭ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. ഷറഫുദ്ദീൻ കണ്ണേത്ത്,അഡ്വ. നൂർബിന റഷീദ്, ഉമ്മർ പാണ്ടികശാല, എം.കെ. അബ്ദുൽ റസാഖ്, സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, ബഷീർ ബാത്ത തുടങ്ങിയവർ സമീപം
കുവൈത്ത് സിറ്റി: നാട്ടിൽ കുടുങ്ങിയ അംഗങ്ങൾക്ക് പെരുന്നാൾ സമ്മാനമെന്ന നിലയിൽ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് കുവൈത്ത് കെ.എം.സി.സി. പദ്ധതി ഉദ്ഘാടനം കോഴിക്കോട് ലീഗ് ഹൗസിൽ മുസ്ലിം ലീഗ് നിയമസഭ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാര്യക്ഷമമായി ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന് ഡോ. മുനീർ ആരോപിച്ചു.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ പദ്ധതി വിശദീകരിച്ചു. രണ്ടായിരത്തോളം കെ.എം.സി.സി അംഗങ്ങൾക്കുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
പെരുന്നാൾ കിറ്റ് കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം ഡോ. എം.കെ. മുനീറിൽനിന്ന് ഏറ്റുവാങ്ങി. വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, കെ.എം.സി.സി ഉപദേശക സമിതിയംഗം ബഷീർ ബാത്ത, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ, സെക്രട്ടറി റസീൻ പടിക്കൽ, ഹംസ കൊയിലാണ്ടി, ഫാറൂഖ് ഹമദാനി, കോഴിക്കോട് ജില്ല ഭാരവാഹികളായ ഷാനവാസ് കാപ്പാട്, സൈഫുല്ല ബാലുശ്ശേരി, മണ്ഡലം നേതാക്കളായ കുഞ്ഞിമൊയ്തീൻ ചാലിയം, സയ്യിദ് ബാവ, ഷറഫുദ്ദീൻ ചിറ്റാരിപ്പിലാക്കൽ, ഹാരിസ് വെളുത്തേടത്ത്, സലാഹുദ്ദീൻ പെരിങ്ങളം, മർസൂഖ് വള്ളിക്കുന്ന്, ശിഹാബ് തങ്ങൾ കൊടുവള്ളി, ഷാഫി കൂടത്തായി, റഫീഖ് ഒളവറ, നിയാസ് കൊയിലാണ്ടി, റഹീം തിരുവമ്പാടി, നാസർ കുടുക്കിൽ, യൂസഫ് കെൻസ, സി.എച്ച്. സൽമാൻ, ജാഫർ പറമ്പാട്ട്, അബ്ദുൽ ലത്തീഫ് ചേലേമ്പ്ര, നസീർ പാലോളി, റഷീദ് പാലോളി, മുഹമ്മദ് നാദാപുരം, ഷരീഖ് നന്തി എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും സെക്രട്ടറി എൻജിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

