എം.കെ. അബ്ദുൽ റസാഖിന് കെ.എം.സി.സി യാത്രയയപ്പ്
text_fieldsഎം.കെ. അബ്ദുൽ റസാഖിന് കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ
തങ്ങൾ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.കെ അബ്ദുൽ റസാഖ് വാളൂരിന് സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.
ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. കെ.എം.സി.സിയുടെ ഉപഹാരം നാസർ അൽ മഷ്ഹൂർ തങ്ങൾ അബ്ദുൽ റസാഖ് വാളൂരിന് കൈമാറി.
സംസ്ഥാന ഭാരവാഹികൾ ആയ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഡോ. മുഹമ്മദലി, സലാം ചെട്ടിപ്പടി, ഫാസിൽ കൊല്ലം, കെ.കെ.പി. ഉമ്മർ കുട്ടി, ജില്ല ഭാരവാഹികളായ അസീസ് തിക്കോടി, ഹബീബുല്ല മുറ്റിച്ചൂർ, റസാഖ് അയ്യൂർ, ഹബീബ് റഹ്മാൻ, ബഷീർ തങ്കര, ഷാജഹാൻ തിരുവനന്തപുരം, നിഷാദ് എറണാകുളം, ഇസ്മായിൽ കോട്ടക്കൽ, അസീസ് പേരാമ്പ്ര എന്നിവർ ആശംസകൾ അർപ്പിച്ചു.
യാത്രയയപ്പിന് നന്ദി രേഖപെടുത്തി എം.കെ അബ്ദുൽ റസാഖ് വാളൂർ സംസാരിച്ചു. സലാം നന്തി ഖിറാഅത്ത് നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

