കെ.എം.സി.സി ധർമടം മണ്ഡലം പ്രവർത്തക സംഗമം
text_fieldsകെ.എം.സി.സി ധർമടം മണ്ഡലം പ്രവർത്തക സംഗമം നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ധർമ്മടം മണ്ഡലം കമ്മിറ്റി പ്രവർത്തക സംഗമം ഫഹാഹീൽ മെട്രോ ഹാളിൽ സംഘടിപ്പിച്ചു. ധർമ്മടം മണ്ഡലം പ്രസിഡന്റ് മിർഷാദ് അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ്, ജില്ല വൈസ് പ്രസിഡന്റ് ഷമീദ് മമ്മാകുന്ന്, ജില്ല സെക്രട്ടറി, സുഹൈൽ അബൂബക്കർ, ശിഹാബ് ബർബീസ് എന്നിവർ ആശംസ നേർന്നു.
സെക്രട്ടറി ജസീർ വെങ്ങാട് പ്രവർത്തന റിപ്പോർട്ടും ഭാവി പദ്ധതികളും വിശദീകരിച്ചു. ജില്ലയിൽനിന്നുമുള്ള വൈറ്റ് ഗാർഡുകളെ പരിപാടിയിൽ ആദരിച്ചു. സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്ത ടീം അംഗങ്ങളെ അനുമോദിച്ചു. ഇബ്റാഹിം പൊതുവാച്ചേരി ഖിറാഅത്തും യൂനുസ് കൊയ്യോട് നന്ദിയും പറഞ്ഞു.

