Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
KMCC conference
cancel
camera_alt

അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി​​യെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വും മു​സ്​​ലിം ലീ​ഗ് ആ​ദ​ർ​ശ സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്ച. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 6.30ന്​ ​സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സീ​നി​യ​ർ) സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

കു​വൈ​ത്ത്‌ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​സ​ലീം കു​ണ്ടു​ങ്ക​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​ത്തി​ലെ കെ.​എം.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​വൈ​ത്തി​ലെ​ത്തി​യ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി​യെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു. കു​വൈ​ത്ത്‌ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcckuwait news
News Summary - KMCC conference
Next Story