കെ.എം.സി.സി ചാഴൂർ സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ചാഴൂർ സംയുക്ത പഞ്ചായത്ത് കൺവെൻഷൻ സംസ്ഥാന ട്രഷറർ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ കെ.എം.സി.സി തൃശൂർ നാട്ടിക മണ്ഡലത്തിലെ ചാഴൂർ മേഖലയിൽ നിന്നുള്ള വിവിധ പഞ്ചായത്തുകളുടെ സംയുക്ത കൺവെൻഷൻ സംഘടിപ്പിച്ചു. താന്ന്യം, അന്തിക്കാട്, ചാഴൂർ പഞ്ചായത്തുകളിലെ പ്രവർത്തകർ ഒത്തുചേർന്ന കൺവെൻഷൻ കെ.എം.സി.സി സംസ്ഥാന ട്രഷറർ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. വർഷം തോറും റമദാനിൽ നടത്തുന്ന വിപുലമായ കാരുണ്യ പ്രവർത്തനങ്ങളും സ്നേഹസുരക്ഷ പദ്ധതിയും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യ പ്രമേയം നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീൻ അവതരിപ്പിച്ചു. ശംസുദ്ദീൻ വൈകോച്ചിറ മുഖ്യ പ്രഭാഷണം നടത്തി. സ്നേഹസുരക്ഷ പദ്ധതികളുടെ ഭേദഗതികൾ എസ്.എസ്.പി സ്റ്റേറ്റ് കൺവീനർ യൂനുസ് വാടാനപ്പള്ളി അവതരിപ്പിച്ചു. സീനിയർ നേതാവും മുൻ നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റുമായ പി.കെ. ഹംസ ഹാജിയെ ജില്ല പ്രസിഡന്റ് എൻ.ടി. നാസർ പൊന്നാട അണിയിച്ചു.
pooകലണ്ടർ പ്രകാശനം പി.കെ. ഹംസ ഹാജിക്ക് നൽകി നിർവഹിച്ചു. മെംബർഷിപ് വിതരണം നസീർ അഹ്മദും പ്രിവിലേജ് കാർഡ് ഉദ്ഘാടനം കെ.എ. ബഷീറിന് നൽകി നാസറും നിർവഹിച്ചു. തൃശൂർ ജില്ല പ്രസിഡന്റ് എൻ.ടി. നാസർ, ജില്ല ജന. സെക്രട്ടറി നസീർ അഹ്മദ്, സെക്രട്ടറി നൗഷാദ് പാറളം, മണ്ഡലം പ്രസിഡന്റ് ബദറുദ്ദീൻ, ജന. സെക്രട്ടറി നാസർ, ട്രഷറർ ഹനീഫ തുടങ്ങിയവർ ആശംസ നേർന്നു. ജില്ല സീനിയർ സെക്രട്ടറി അക്ബർ അലി മുള്ളൂർക്കര പ്രാർഥന നിർവഹിച്ചു. ചാഴൂർ സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഖ്ദൂം പഴുവിൽ അധ്യക്ഷത വഹിച്ചു. സഗീർ പഴുവിൽ സ്വാഗതവും അഥീബ് പുതുശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

