കെ.എം.സി.സിയുടെ 10ാമത് ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി കുവൈത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ 10ാമത് ചാർേട്ടഡ് വിമാനം തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാവിലെ 11.30ന് 195 യാത്രക്കാരുമായാണ് കുവൈത്തിൽനിന്നു യാത്ര തിരിച്ചത്. ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡൻറ് ഷുഐബ് ധർമടം, പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം, ഇല്യാസ് വെന്നിയൂർ, അജ്മൽ വേങ്ങര, സലിം നിലമ്പൂർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രാവൽ മാർട്ട് പ്രതിനിധികളായ നജീബ്, പ്രീത, രജനി എന്നിവരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
