കെ.എം.സി.സി ചാമ്പ്യൻസ് കപ്പ് ഫിക്സ്ചർ നറുക്കെടുപ്പ്
text_fieldsകെ.എം.സി.സി ചാമ്പ്യൻസ് കപ്പ് ഫിക്സ്ചർ നറുക്കെടുപ്പ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ
തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 22, 29 തീയതികളിൽ മിഷ്രിഫ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഇന്റർ കോൺസ്റ്റിട്യുൻസി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫിക്സ്ചർ നറുക്കെടുപ്പ് നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ടൂർണമെന്റിന്റെ ഘടനയും നിയമങ്ങളും സ്പോർട്സ് വിംഗ് വൈസ് ചെയർമാൻ മൻസൂർ കുന്നത്തേരി വിശദീകരിച്ചു. ഫൈസൽ തളിപ്പറമ്പ് നറുക്കെടുപ്പിന് നേതൃത്വം നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ, ജില്ല ഭാരവാഹികളായ റസാഖ് അയ്യൂർ, മിസ്ഹബ് മാടമ്പില്ലത്ത്, ഷാജഹാൻ തിരുവനന്തപുരം, സംസ്ഥാന പ്രവർത്തക സമിതി അംഗം റാഫി ആലിക്കൽ, ടി.വി.ലത്തീഫ് എന്നിവർ സംസാരിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള മാനേജർമാരും, ടീം ക്യാപ്റ്റന്മാരും സന്നിഹിതരായി.
സംസ്ഥാന ജനറൽ കൺവീനർ ഷമീദ് മമ്മാക്കുന്ന് സ്വാഗതവും, കൺവീനർ ഫാറൂഖ് തെക്കേക്കാട് നന്ദിയും പറഞ്ഞു. വിവിധ മണ്ഡലത്തിൽ നിന്നുള്ള പതിനാറോളം ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

