കെ.എം.സി.സി ബേപ്പൂർ മണ്ഡലം ഫലസ്തീൻ ഐക്യദാർഢ്യം
text_fieldsകെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി ഷമീർ ബേപ്പൂർ ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾ വരെ കാറ്റിൽ പറത്തി സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്ന ഇസ്രായേൽ സയണിസ്റ്റ് ഭീകരർ നടത്തുന്ന കിരാത നടപടിയിൽ ലോകരാജ്യങ്ങൾ കാണിക്കുന്ന മൗനം ഭയപ്പെടുത്തുന്നതാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ, എൻജിനീയർ മുനീർ, വാഹിദ് പെരുമുഖം, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. യൂസുഫ് കള്ളിതൊടി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി ഗഫൂർ പെരുമുഖം സ്വാഗതവും ട്രഷറർ തഷ്റീഫ് മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

