കെ.എം.സി.സി ബേപ്പൂർ മണ്ഡലം ഫുട്ബാൾ ജഴ്സി പ്രകാശനം
text_fieldsകെ.എം.സി.സി ബേപ്പൂർ മണ്ഡലം ഫുട്ബാൾ ജഴ്സി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുന്ന ബേപ്പൂർ മണ്ഡലം ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു.റൗള സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ നിഷാ അൽ ഇസ് ലാഹ് അക്കാദമി ഡയറക്ടർ യൂസുഫ് ആദിൽ അൽ കന്തരി കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് നൽകി പ്രകാശനം നിർവഹിച്ചു.
കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഷാഹുൽ ബേപ്പൂർ, കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത്, ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഗഫൂർ പെരുമുഖം, ഭാരവാഹികളായ തഷ്റീഫ് മുസ്തഫ, ഫക്രുദ്ദീൻ മാറാട്, ടീം ക്യാപ്റ്റൻ മുർഷിദ് ഹാഷിഖ് റഹ്മാൻ, ഷാഹുൽ ഹമീദ്, സാജിദ്, സർജാസ് എന്നിവർ പങ്കെടുത്തു.ഫുട്ബാൾ ടൂർണമെന്റ് മേയ് 22, 29 ദിവസങ്ങളിൽ വൈകീട്ട് ഏഴ് മുതൽ സബാഹിയ ഗ്രൗണ്ടിൽ നടക്കും.

