കെ.എം.സി.സി ബേപ്പൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ
text_fieldsകെ.എം.സി.സി ബേപ്പൂർ മണ്ഡലം പ്രവർത്തക കൺെവൻഷൻ സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ
മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ബേപ്പൂർ മണ്ഡലം പ്രവർത്തക കൺവൻഷനും വനിത ഭാരവാഹികൾക്കുള്ള സ്വീകരണവും ഫർവാനിയയിൽ നടന്നു. ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഗഫൂർ പെരുമുഖം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സലാം നന്തി, ഇസ്മാഈൽ വള്ളിയോത്ത് പ്രഭാഷണം നടത്തി.
സ്റ്റേറ്റ് വനിതാ വിങ് വൈസ് പ്രസിഡന്റ് നൗറിൻ മുനീറിന് ടി.ടി. സലീം, സ്റ്റേറ്റ് വനിതാ വിങ് സെക്രട്ടറി സുബി തഷ്രീഫിന്, അലി അക്ബർ കറുത്തേടത്തും മണ്ഡലത്തിന്റെ ഉപഹാരങ്ങൾ കൈമാറി. സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ റഹൂഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഡോ. മുഹമ്മദലി, സെക്രട്ടറി സലാം ചെട്ടിപ്പടി, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര, കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു.
സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ മണ്ഡലത്തിന്റെ ആദ്യ ഗഡു മണ്ഡലം ജനറൽ സെക്രട്ടറി വാഹിദ് ജില്ല സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ റഷീദ് ഉള്ളിയേരിക്ക് കൈമാറി. കെ.സി. അശ്റഫ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി വാഹിദ് പാലയിൽ സ്വാഗതവും ട്രഷറർ ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു. ഫിറോസ് മൊയ്തീൻ, തശ്രീഫ്, ഹസനുൽ ബന്ന, എൻജിനീയർ മുനീർ, സിയാലി കോയ, കെ.പി. നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

