കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ചികിത്സ സഹായം കൈമാറി
text_fieldsകുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സമാഹരിച്ച ചികിത്സ ധനസഹായം ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സാജിദ് കോറോത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം പ്രവർത്തകൻ കായണ്ണ പഞ്ചായത്തിലെ മാട്ടനോട് ഷെമീറിന്റെ മക്കളായ ഷഹൽ ഷാൻ - ആയിശ തൻഹ എന്നിവരുടെ മജ്ജ മാറ്റിവെക്കൽ ചികിത്സയിലേക്ക് കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച 3,87,000 രൂപ കൈമാറി.
ചികിത്സ സഹായ കമ്മിറ്റി മുഖ്യ രക്ഷാധികാരി കൂടിയായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സാജിദ് കോറോത്ത് കൈമാറി. കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം പ്രവർത്തക സമിതി അംഗമായ യൂസഫ് പൂനത്ത്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറുമാരായ എം.കെ. പരീത് മാസ്റ്റർ, അബ്ദുസമദ് പൂനത്ത്, സെക്രട്ടറി
എം. പോക്കർകുട്ടി മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. രണ്ടു കുട്ടികളുടെയും ചികിത്സക്ക് 80 ലക്ഷത്തോളം രൂപ ആവശ്യമായ ഘട്ടത്തിലാണ് സാദിഖലി തങ്ങളെ മുഖ്യരക്ഷാധികാരിയാക്കി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചത്.