കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ഫുട്ബാൾ ടീം ജഴ്സി പ്രകാശനം
text_fieldsകെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ഫുട്ബാൾ ടീം ജഴ്സി പ്രകാശനം നാസർ അൽ മശ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ഫുട്ബാൾ ടീമിന്റെ ജഴ്സി പ്രകാശനം ഫർവാനിയ ഫ്രന്റ്ലൈൻ ഹാളിൽ നടന്നു.
സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ റഫീഖ് താജിന് നൽകി പ്രകാശനം നിർവഹിച്ചു.
മണ്ഡലം സ്പോർട്സ് വിങ്ങ് ചെയർമാൻ നൗഷാദ് കിനാലൂർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ മുസ്തഫ കാരി, റൗഫ് മശ്ഹൂർതങ്ങൾ, ശാഹുൽ ബേപ്പൂർ, ഗഫൂർ അത്തോളി, ടി.വി.സാദിഖ്, ഇസ്മായിൽ വള്ളിയോത്ത്, ആബിദ് ഉള്ള്യേരി, ഹിജാസ് അത്തോളി, സലീം ബാലുശ്ശേരി, അബ്ദുല്ല ഇയ്യാട് എന്നിവർ ആശംസകൾ നേർന്നു.
സ്പോർട്സ് വിങ് കൺവീനർ മുനീർ പാലോളി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.

