കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ‘ഹരിതാരവം’
text_fieldsകെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ‘ഹരിതാരവം’ സംസ്ഥാന പ്രസിഡന്റ് നാസർ അൽമഷ്ഹൂർ തങ്ങൾ ഉദ്ഘടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ‘ഹരിത വസന്തത്തിന് നക്ഷത്രങ്ങൾ കാവലിരുന്ന കാലം’എന്ന പ്രമേയത്തിൽ ഹരിതാരവം-2024 സംഘടിപ്പിച്ചു.
ഫർവാനിയ ഫ്രണ്ട് ലൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് നാസർ അൽമഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി മണ്ഡലം വനിത ലീഗ് സെക്രട്ടറി നദീറ പൂനത്തിന് കമ്മറ്റിയുടെ സ്നേഹോപഹാരം വൈസ് പ്രസിഡന്റ് യൂസുഫ് പൊയിൽ കൈമാറി.
‘സി.എച്ച്. നയിച്ച വിദ്യാഭ്യാസ വിപ്ലവം’ എന്ന വിഷയത്തിൽ ഹിജാസ് അത്തോളി പ്രബന്ധമവതരിപ്പിച്ചു. സംസ്ഥാന-ജില്ല നേതാക്കളായ മുസ്തഫ കാരി, ഹാരിസ് വള്ളിയോത്ത്, ഗഫൂർ വയനാട്, എം.കെ. അബ്ദുൽ റസാഖ്, എം.ആർ. നാസർ, ശാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം, അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി എന്നിവർ സംസാരിച്ചു.
റഷീദ് നാറാത്ത്, ആബിദ് ഉള്ള്യേരി, സലിം ബാലുശ്ശേരി, സി.കെ. കരീം, നൗഷാദ് കിനാലൂർ, ഷംസീർ വള്ളിയോത്ത് എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഹാഷിദ് മുണ്ടോത്ത് സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

