Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി...

കെ.എം.സി.സി ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണം

text_fields
bookmark_border
കെ.എം.സി.സി ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ പണ്ഡിതനും സമസ്തകേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായിരുന്ന പ്ര. കെ.ആലിക്കുട്ടി മുസ്‌ലിയാർ, കെ.എം.സി.സി മുൻ നേതാവ് കരിമ്പങ്കണ്ടി ലത്തീഫ് എന്നിവരുടെ അനുസമരണ യോഗം സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ആബിദ് ഫൈസി ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണവും ഇസ്മായിൽ വള്ളിയോത്ത് കരിമ്പങ്കണ്ടി ലത്തീഫ് അനുസ്മരണ പ്രഭാഷണവും നടത്തി. കെ.എം.സി.സി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, മുജീബ് മൂടാൽ, അസീസ് തിക്കോടി, അജ്മൽ വേങ്ങര, ഹബീബുള്ള മുറ്റിച്ചൂർ, റസാഖ് അയ്യൂർ എന്നിവർ സംസാരിച്ചു. കുഞ്ഞബ്ദുള്ള തയ്യിൽ ഖിറാഅത്ത് നടത്തി. കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskmccGulf NewsKuwait News
News Summary - KMCC Alikkutty Musliyar Memorial
Next Story