കെ.എം.സി.സി ‘അഹ്ലൻ വ സഹ്ലൻ യാ ശഹറു റമദാൻ’
text_fieldsകെ.എം.സി.സി ‘അഹ്ലൻ വ സഹ്ലൻ യാ ശഹറു റമദാൻ’ പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി മതകാര്യസമിതി ‘അഹ്ലൻ വ സഹലൻ യാ ശഹറു റമദാൻ’ പരിപാടി സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ പരിപാടി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ‘റമദാൻ ആരാധനയുടെ വസന്തകാലം’ എന്ന വിഷയത്തിൽ അബ്ദുൽ റഹ്മാൻ ഫൈസി നിലമ്പൂരും, ‘റമദാനും വിശുദ്ധ ഖുർആനും’ എന്ന വിഷയത്തിൽ അഷ്റഫ് ഏകരൂലും പ്രഭാഷണങ്ങൾ നടത്തി.
തളിപ്പറമ്പ് സി.എച്ച് സെന്റർ ഫണ്ട് സമാഹരണം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഹൂഫ് മഷ്ഹൂർ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി, കെ.കെ.പി. ഉമ്മർ കുട്ടി എന്നിവർ സംബന്ധിച്ചു.
കൺവീനർ കുഞ്ഞാബ്ദുല്ല തയ്യിൽ ഖിറാഅത്ത് നടത്തി. മതകാര്യ സമിതി ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, യഹ്യഖാൻ വാവാട് നന്ദിയും പറഞ്ഞു. അഷ്റഫ് ദാരിമി ദുആ മജ്ലിസിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി അസീസ് വയനാട്, യു.എ. മുനീർ എന്നിവർക്ക് പരിപാടിയിൽ സ്വീകരണം നൽകി.അഷ്റഫ് ദാരിമി, സൈനുൽ ആബിദ് അൽ ഖാസിമി, അബ്ദുൽ ഹക്കീം അൽ അഹ്സനി, ഖാലിദ് പള്ളിക്കര, ഷാഫി ആലിക്കൽ, അബ്ദുൽ ശുകൂർ നാണി, ഹൈദർ പെരുമളബാദ്, താഹ തൊടുപുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

