കെ.എം.സി.സി "അഹ്ലൻ റമദാൻ' സംഗമം
text_fieldsകെ.എം.സി.സി 'അഹ്ലൻ റമദാൻ' സംഗമം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് മതകാര്യ വിങ്ങിന്റെ നേതൃത്വത്തിൽ 'അഹ്ലൻ റമദാൻ' വ്രത മുന്നൊരുക്ക സംഗമം സംഘടിപ്പിച്ചു.
ഫർവാനിയയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം അധ്യക്ഷതവഹിച്ചു. അബ്ദുറഹീം അൽ ഹസനി മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് മജീദ് തച്ചമ്പള, ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ, ആബിദ് അൽ ഖാസിമി, അഷറഫ് ദാരിമി സംസാരിച്ചു.
ഷുക്കൂർ നാണി ഖിറാത്ത് നടത്തി. മതകാര്യ വിങ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും കൺവീനർ യഹ്യാഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

