കെ.എം.സി.സി സ്വീകരണം നല്കി
text_fieldsആർ.കെ. അബ്ദുല്‍ ഹമീദിന് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തിയ മുസ് ലിം ലീഗ് തവനൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും സ്റ്റേറ്റ് കൗണ്‍സിലറുമായ ആർ.കെ. അബ്ദുല്‍ ഹമീദിന് കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മുസ്തഫ കമാല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ കൈമാറി. ചെറിയ പറപൂര് മഹല്ല് കൂട്ടായ്മയുടെയും ഐബാക് ഫുട്ബാള്‍ അക്കാദമിയുടെയും ഉപഹാരം ഐബാക് സ്ഥാപകനും ചെയര്‍മാനുമായ കെ.ടി. സെര്‍ജി മോന് കൈമാറി. ആർ.കെ. അബ്ദുല്‍ ഹമീദ് മറുപടി പ്രസംഗം നടത്തി. കേന്ദ്ര ആക്ടിങ് സെക്രട്ടറി ഷാഫി കൊല്ലം ആശംസ നേര്‍ന്നു. അടുത്തിടെ മരണപ്പെട്ട ഹൈദര്‍ സബ്ഹാനെ യോഗത്തില്‍ അനുസ്മരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജി മണലൊഡി സ്വാഗതവും സെക്രട്ടറി ഹംസ പിലാകാട്ടിലിൽ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ബഷീര്‍ മാണൂര്‍, മുജീബ് ചേകനൂര്‍, സുബൈര്‍ മറവഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

