കെ.കെ.പി.എ മെംബർഷിപ് കാർഡ് വിതരണോദ്ഘാടനം
text_fieldsകെ.കെ.പി.എ മെംബർഷിപ് കാർഡ് വിതരണോദ്ഘാടനം പ്രസിഡന്റ് സക്കീർ പുത്തൻപാലം
വൈസ് പ്രസിഡന്റ് സാറമ്മ ജോൺസിനു കാർഡ് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ രണ്ടാംഘട്ട മെംബർഷിപ് കാർഡിന്റെ വിതരണോദ്ഘാടനം നടത്തി. അബ്ബാസിയ ഹൈടെന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സക്കീർ പുത്തൻപാലം വൈസ് പ്രസിഡന്റ് സാറമ്മ ജോൺസിനു കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ, ട്രഷറർ സജീവ് ചാവക്കാട്, ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, അഡ്വൈസറി ബോർഡ് അംഗങ്ങളായ അബ്ദുൽ കലാം മൗലവി, ജെയിംസ് വി കൊട്ടാരം, സാം നന്ദിയാട്ട്, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺസ്, അബ്ദുൽ കരീം എന്നിവർ ആശംസകൾ അറിയിച്ചു.
സെക്രട്ടറിമാരായ ബൈജു ലാൽ, ആർ.കെ. ലജീഷ്, ജില്ല കോഓഡിനേറ്റർമാരായ ഷാഫി മക്കാത്തി, സൈജു മാമൻ, ബിജി പള്ളിക്കൽ, എക്സിക്യൂട്ടിവ് മെംബർമാരായ ജയകൃഷ്ണൻ, ജോമോൻ പി. ഡാനിയൽ, സലീന, ശിവദാസ് പിലാക്കാട്ട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. അഡ്വൈസറി ബോർഡ് അംഗമായ സാം നന്ദിയാട്ടിന്റെ മാതാവിന്റെ നിര്യാണത്തിൽ ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.

