കെ.കെ.പി.എ മെഡിക്കൽ ക്യാമ്പ്
text_fieldsകേരള പ്രവാസി അസോസിയേഷൻ ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെൻററിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: കേരള പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഇന്ത്യ കുവൈത്ത് നയതന്ത്രബന്ധത്തിെൻറ 60ാം വാർഷികം എന്നിവയോടനുബന്ധിച്ചാണ് ഫർവാനിയ ബദർ അൽസമ മെഡിക്കൽ സെൻററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതം പറഞ്ഞു.
ബദർ അൽസമ മാനേജർ അബ്ദുൽ റസാഖ്, മാർക്കറ്റിങ് മാനേജർ അനസ്, രക്ഷാധികാരി തോമസ് പള്ളിക്കൽ, ട്രഷറർമാരായ ബൈജു ലാൽ, സജീവ് ചാവക്കാട്, വൈസ് പ്രസിഡൻറ് സാറാമ്മ ജോൺ, ലീഗൽ അഡ്വൈസർ അഡ്വ. സുരേഷ് പുളിക്കൽ, ഉപദേശകസമിതി അംഗങ്ങളായ അബ്ദുൽ കലാം മൗലവി, സിറാജുദ്ദീൻ തൊട്ടപ്പ്, സെക്രട്ടറി വനജ രാജൻ, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം നൈനാൻ ജോൺ, കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡൻറ് സലീം രാജ്, മാവേലിക്കര അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.എസ്. പിള്ള, ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ സെക്രട്ടറി റഹ്മാൻ, കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ പ്രസിഡൻറ് പുഷ്പരാജ്, തൃശൂർ അസോസിയേഷൻ പ്രസിഡൻറ് അജയ് പാങ്ങിൽ എന്നിവർ സംസാരിച്ചു. 170 പേർ ക്യാമ്പിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ ജോസ് ജോർജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

