കെ.കെ.പി.എ. ജയകുമാരി അനുസ്മരണം
text_fieldsജയകുമാരി അനുസ്മരണയോഗത്തിൽ കെ.കെ.പി.എ അംഗങ്ങൾ
കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച കുവൈത്തിൽ വാഹന അപകടത്തിൽ മരണപ്പെട്ട കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) എക്സിക്യൂട്ടിവ് മെംബർ ജയകുമാരി ബാബുവിന്റെ അനുസ്മരണം നടത്തി. അബ്ബാസിയ ഹൈടെയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സക്കീർ പുത്തൻപാലം ആധ്യക്ഷത വഹിച്ചു. രക്ഷാധികാരി തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി സജീവ് ചാവക്കാട്, അഡ്വൈസറി ബോർഡ് മെംബർ ജയിംസ് കൊട്ടാരം, ട്രഷറർ ബൈജുലാൽ, സെക്രട്ടറിമാരായ കവിത രമേശ്, സലീന, സജീവ് കുന്നുമ്മൽ,സനോജ് മുക്കം,ജോമോൻ പി ഡാനിയേൽ പ്രീത ഹരി,മിനി സെലിൻ വനിതാ ചെയർ പേഴ്സൻ ബിനി സജീവ് എന്നിവർ സംസാരിച്ചു.

