കെ.കെ.പി.എ ഇഫ്താർ സംഗമം ഫ്ലയർ പ്രകാശനം
text_fieldsകെ.കെ.പി.എ ഇഫ്താർ സംഗമം ഫ്ലെയർ പ്രകാശനം ജനറൽ സെക്രട്ടറി ബിനു തോമസ്,
ജെയിംസ് കൊട്ടാരത്തിന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (കെ.കെ.പി.എ) ഇഫ്താർ സംഗമം ഫ്ലെയർ പ്രകാശനം ജനറൽ സെക്രട്ടറി ബിനു തോമസ് അഡ്വൈസറി ബോർഡ് മെംബർ ജെയിംസ് കൊട്ടാരത്തിന് കൈമാറി നിർവഹിച്ചു. ഈ മാസം 25ന് അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിലാണ് സമൂഹ നോമ്പുതുറ.
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയാകും. ഡോ. അലിഫ് ഷുക്കൂർ റമദാൻ സന്ദേശം നൽകും. മുന്നൊരുക്ക യോഗത്തിൽ പ്രസിഡന്റ് സക്കീർ പുത്തൻപാലത്ത് അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ തോമസ് പള്ളിക്കൽ, അബ്ദുൽ കലാം മൗലവി, നൈനാൻ ജോൺ, സജീവ് ചാവക്കാട്, അമ്പിളി, വി.എ. കരിം, വിനു മാവിളയിൽ, പ്രഭ നായർ, ജെയിംസ് കൊട്ടാരം, ഷൈജു മാമൻ, ബിജി പള്ളിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. ബിനു തങ്കച്ചൻ, അനു ആൽബർട്ട്, ഷിജോ ജേക്കബ്, വിൽസൺ ആന്റണി, സാലി ജോർജ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അബ്ദുൽകരീം നന്ദി പറഞ്ഞു.

