കെ.കെ.പി.എ ഇഫ്താർ സംഗമം
text_fieldsകെ.കെ.പി.എ ഇഫ്താർ സംഗമത്തിൽ ഫാ. ഡേവിസ് ചിറമേൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സക്കിർ പുത്തെൻപാലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി. ഡോ. അലിഫ് ഷുക്കൂർ റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, ട്രഷറർ സജീവ് ചാവക്കാട്, അഡ്വസറി ബോർഡ് മെംബർമാരായ അബ്ദുൽ കലാം മൗലവി, ജെയിംസ് കൊട്ടാരം, അൽ മുല്ല എക്സ്ചേഞ്ച് പബ്ലിക്ക് റിലേഷൻ മാനേജർ പരേഷ് പഠിറ്റർ, നിക്സൻ ജോർജ്, സലിം രാജ്, അലക്സ് മാത്യു, അനിയൻ കുഞ്ഞ്, മുബാറക് കമ്പ്രത്, പ്രചോദ് ഉണ്ണി, സാലി ജോർജ്, മധു മാഹി, ഷാലു തോമസ്, കെ.വി. ജിനു, തമ്പി ലൂക്കോസ് എന്നിവർ ആശംസകൾ നേർന്നു.
കെ.കെ.പി.എ ഭാരവാഹികളായ ബൈജുലാൽ, വിനു മാവിള, അമ്പിളി, പ്രഭ നായർ, സജീവൻ കുന്നുമ്മേൽ, മേഴ്സി കുഞ്ഞുമോൾ, സലീന, അരുൺ ടോമി, ലിജേഷ്, സൈജു മാമ്മൻ, കെ.പി. ബിജു, സനോജ് മുക്കം, സജിമോൻ, ജോൺ ചെറിയാൻ,മേഘ,ജോമോൻ പി. ഡാനിയേൽ, സജിമോൻ,ബിനു തങ്കച്ചൻ,വിൽസൺ ആന്റണി,വിപിൻ,ഷിജോ ജേക്കബ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം നന്ദി പറഞ്ഞു.

