കെ.കെ.പി.എ യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നൈനാൻ ജോണിന് യാത്രയയപ്പ് നൽകിയപ്പോൾ
കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നൈനാൻ ജോണിന് യാത്രയയപ്പ് നൽകി. അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ജിബിൻ ജോൺ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ സക്കീർ പുത്തൻപാലത്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സാറമ്മ ജോൺസ്, അജപാക് ചെയർമാൻ രാജീവ് നടുവിലേമുറി മുൻ പ്രസിഡന്റ് അബ്ദുൽ കരിം, പ്രീത ഹരി, സലീന, ജിജോ കായംകുളം തുടങ്ങിയവർ സംസാരിച്ചു.
സനോജ് മുക്കം, കവിത രമേശ്, സജീവ് കുന്നുമ്മൽ, മിനി സെലിൻ, ജയകുമാരി, രാധിക, ജയകൃഷ്ണൻ, ജോമോൻ, ജയകുമാരി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നൈനാൻ ജോൺ കുവൈത്ത് പ്രവാസ ജീവിതത്തിൽ കെ.കെ.പി.എയുടെ കൂടെയുള്ള ഓർമകൾ പങ്കുവെച്ച് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സജീവ് ചാവക്കാട് സ്വാഗതവും ട്രഷറർ ബൈജുലാൽ നന്ദിയും പറഞ്ഞു.

