കെ.കെ.പി.എ കുടുംബസംഗമം; ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബ സംഗമത്തിന്റെ ഫ്ലയർ പ്രകാശനം
ചെയ്തപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബ സംഗമത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ ഹൈടയിൻ അടിടോരിയത്തിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ് മെംബർ സാം നന്ദിയാട്ട് ഗ്രീൻലാൻഡ് മാൻപവർ കൺസൾട്ടൻസി പ്രതിനിധി സാലി ജോർജിനു ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു.
പ്രസിഡന്റ് സക്കീർ പുത്തൻപാലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനു തോമസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി തോമസ് പള്ളിക്കൽ, ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, അഡ്വൈസറി ബോർഡ് അംഗം അബ്ദുൽ കലാം മൗലവി എന്നിവർ ആശംസ അറിയിച്ചു.
അബ്ദുൽ കരീം, ജോയി ഫ്രാൻസിസ്, ബിജി പള്ളിക്കൽ, ശിവദാസൻ, ഉമേഷ്, തോമസ്, സെലീന, തോമസ് ചെപ്പുക്കുളം, അരുൺ ടോമി കാസർകോട്, മിനി സെലിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ട്രഷറർ സജീവ് ചാവക്കാട് നന്ദി പറഞ്ഞു. കബ്ഡ് അൽ ജസീറ ശാലയിൽ ഒക്ടോബർ അഞ്ച്, ആറ് തീയതികളിലായി കലാ കായിക വിജ്ഞാന പരിപാടികൾ, മ്യൂസിക്കൽ നൈറ്റ്, ഓണസദ്യ എന്നിവ കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

