കെ.കെ.പി.എ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു
text_fieldsസക്കീർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ പുതിയ പ്രസിഡന്റായി സക്കീർ പുത്തെൻപാലത്തിനെ െതരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് നൈനാൻ ജോൺ നാട്ടിലേക്ക് മടങ്ങുന്ന ഒഴിവിലേക്ക് ആണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സാറമ്മ ജോൺസ്, മുൻ പ്രസിഡന്റ് അബ്ദുൽ കരിം, പ്രീത ഹരി, സലീന എന്നിവർ സംസാരിച്ചു. സനോജ് മുക്കം, കവിത രമേശ്, സജീവ് കുന്നുമ്മൽ, മിനി സെലിൻ, ജയകുമാരി, രാധിക, ജയകൃഷ്ണൻ, ജോമോൻ, ജയകുമാരി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സജീവ് ചാവക്കാട് സ്വാഗതവും ട്രഷറർ ബൈജുലാൽ നന്ദിയും പറഞ്ഞു.

