കെ.കെ.എം.എ ഫുട്ബാൾ ടൂർണമെൻറിന് നാളെ കിക്കോഫ്
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ സംഘടിപ്പിക്കുന്ന ഒാൾ ഇന്ത്യ ഫുട്ബാൾ ടൂർണമെൻറ് വെള്ളിയാഴ്ച സൂറ പബ്ലിക് അതോറിറ്റി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഉച്ചക്ക് ഒരുമണിക്ക് കളി ആരംഭിക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വരെ രണ്ടു കളിയാണ് നടക്കുക. 14 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.ടൂർണമെൻറുമായി ബന്ധപ്പെട്ട ജഴ്സി ലോഞ്ചിങ് ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ സ്പോൺസർമാരുടെയും ടീം അംഗങ്ങളുടെയും സംഘാടക സമിതിയുടെയും സംയുക്ത യോഗത്തിൽ നടന്നു.ടൂർണമെൻറിെൻറ ഫ്ലയർ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ അൽ മുല്ല എക്സ്ചേഞ്ച് അസിസ്റ്റൻറ് മാർക്കറ്റിങ് മാനേജർ ഹുസൈഫ സദാൻപൂർവാലക്ക് നൽകി പ്രകാശനം ചെയ്തു. എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻജി. നവാസ് സ്വാഗതം പറഞ്ഞു. ബദർ അൽ സമാ മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ, കെഫാക് പ്രസിഡൻറ് ഗുലാം മുഹമ്മദ്, ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ, പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, ബി.എം. ഇക്ബാൽ, കെ.സി. റഫീഖ് എന്നിവർ സംസാരിച്ചു. സംസം റഷീദ്, ഷംസീർ നാസ്സർ, വി.കെ. ഗഫൂർ, കെ.സി. കരീം, നൗഷാദ്, ഖമറുദ്ദീൻ, റഹ്മാൻ പടന്ന, നിസാമുദ്ദീൻ, കെഫാക് ഭാരവാഹികളായ ഫൈസൽ, പ്രദീപ്, സഫറുല്ല, ആഷിക് കാദിരി, നൗഷാദ്, എന്നിവർ വിവിധ ടീമുകളുടെ ജേഴ്സി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി കെ. ബഷീർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
