കെ.കെ.എം.എ ലോക പരിസ്ഥിതി ദിനം ആചരിക്കും
text_fieldsകുവൈത്ത് സിറ്റി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ അഞ്ചിന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേരളത്തിൽ ആറായിരം ഫലം കായ്ക്കുന്ന തൈകൾ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ മുഴുവൻ ജില്ല കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായും അറിയിച്ചു. ഒരു മരം, ഒരു വരം, ഒരു വാരം എന്ന പേരിലാണ് കാമ്പയിൻ. ലോകത്തിന്റെ നിലനിൽപിനും ഭാവിതലമുറയുടെ ആരോഗ്യമുള്ള മുന്നേറ്റത്തിനും പ്രവാസ ഭൂമികയിലും ഓരോരുത്തരും സാധ്യമാകുമെങ്കിൽ ഫലം കായ്ക്കുന്ന തൈ നട്ട് കാമ്പയിന്റെ ഭാഗമാകണമെന്ന് കെ.കെ.എം.എ അഭ്യർഥിച്ചു. കെ.കെ.എം.എ പ്രവാസി മിത്രം വിഭാഗമാണ് ഈ പ്രവർത്തനം ക്രോഡീകരിക്കുന്നത്.

