കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ
text_fieldsകെ.കെ. കുഞ്ഞബ്ദുള്ള, അബ്ദുൽ റസാഖ് മേലടി, എ.വി. മുസ്തഫ, പി.വി സുബൈർ ഹാജി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) കേരള സംസ്ഥാന കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ജനറൽ കൗൺസിൽ യോഗം മുഖ്യ രക്ഷാധികാരി കെ.സിദ്ദിഖ് കൂട്ടുമുഖം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് അബ്ദുറസാഖ് മേലടി അധ്യക്ഷത വഹിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ എ.പി.അബ്ദുൽ സലാം യോഗം നിയന്ത്രിച്ചു. കെ.ഡി.ആർ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് തയ്യിൽ,ബഷീർ മേലടി, ടി.എം.ഇസ്ഹാഖ്, സി.കെ. അബ്ദുൽ സത്താർ, എം.കെ. മുസ്തഫ, മുഹമ്മദ് കുട്ടി, സിദ്ദീഖ്, ബീരാൻ കുട്ടി, ഉവൈസ് ബിൻ അബ്ദുല്ല, അലിക്കുട്ടി ഹാജി എന്നിവർ ആശംസകൾ നേർന്നു. പ്രാർത്ഥന മജ്‌ലിസിന് ആർ.വി. അബ്ദുൽ ഹമീദ് മൗലവി നേതൃത്വം നൽകി. ജന സെക്രട്ടറി എവി മുസ്തഫ നന്ദി പറഞ്ഞു.
പശ്ചിമേഷ്യയിലെ അശാന്തി പ്രവാസികളുടെ സുരക്ഷയെയും തൊഴിലിനെയും സാരമായി ബാധിച്ചിരിക്കുകയാണ്. പ്രവാസികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാൻ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്നും സംഘടന അഭ്യർത്ഥിച്ചു.
ഭാരവാഹികൾ: കെ.കെ. കുഞ്ഞബ്ദുള്ള (രക്ഷാധികാരി),അബ്ദുൽ റസാഖ് മേലടി, (പ്രസി),എ.വി. മുസ്തഫ (ജന.സെക്ര), പി.വി സുബൈർ ഹാജി (ട്രഷ), പി.എം.എച് അബുബക്കർ, മൂസു രായിൻ, കെ.ടി. അബ്ദുൽ സലാം മലപ്പുറം (വൈ. പ്രസിഡൻ്റുമാർ), സലീം അറക്കൽ, സെയ്തു മുഹമ്മദ്, അബ്ദു കുറ്റിച്ചിറ (സെക്രട്ടറിമാർ), യു.എ. ബക്കർ കോഴിക്കോട് (ഓർഗനൈസിങ് സെക്രട്ടറി), പി.എം.എച്ച്.കുഞ്ഞബ്ദുള്ള (ഓഡിറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

