കണ്ണൂർ എയർപോർട്ട് സമരത്തിന് ഐക്യദാർഢ്യവുമായി കെ.കെ.എം.എ
text_fieldsകെ.കെ.എം.എ പ്രവർത്തകർ കണ്ണൂർ എയർപോർട്ട് സമരപ്പന്തലിൽ
കുവൈത്ത് സിറ്റി: കണ്ണൂർ എയർപോർട്ട് വിമാനത്താവള വികസന ആവശ്യങ്ങൾ ഉന്നയിച്ച് എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തിവരുന്ന നിരാഹാര സമരത്തിന് കെ.കെ.എം.എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കെ.കെ.എം.എ സെൻട്രൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും സംയുക്തമായി മട്ടന്നൂരിലെ സമരപ്പന്തലിലെത്തിയാണ് ഐക്യദാർഢ്യം രേഖപ്പെടുത്തിയത്. കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് എ.വി. മുസ്തഫ, കണ്ണൂർ ജില്ല പ്രസിഡന്റ് ടി.എം. ഇസഹാഖ്, കാസർകോട് ജില്ല സെക്രട്ടറി പി.എം.എച്ച്. കുഞ്ഞബ്ദുല്ല, ഹനീഫ മുഴിക്കൽ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് എ.ജി. അഷ്റഫ് പടന്ന, കെ.പി. അഷ്റഫ്, ഹസ്സൻ ഗനി, അഹമ്മദ് കടിഞ്ഞുമൂല, പി.പി. അബ്ദുല്ല, ഉമ്മർ പൊന്നാനി, അബ്ദുസലാം മലപ്പുറം, ഷറഫുദ്ദീൻ മേലടി, സി. ഹമീദ്, അബ്ദു കുറ്റിച്ചിറ, മുസ്തഫ, വാഹിദ്, സത്താർ ചാലാട്,ബഷീർ ചക്കരക്കൽ,സത്താർ കണ്ണൂർ, റാഫി, ഉസ്മാൻ മട്ടന്നൂർ എന്നിവർ സംബന്ധിച്ചു.

