ശംസുദ്ദീന് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsപ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ശംസുദ്ദീന് കെ.കെ.എം.എ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകുന്ന, കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഡെവലപ്മെൻറ് വൈസ് പ്രസിഡൻറ് ശംസുദ്ദീന് യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ, രക്ഷാധികാരി അക്ബർ സിദ്ദീഖ്, കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, കേന്ദ്ര സെക്രട്ടറി കെ.സി. റഫീഖ്, ഇബ്രാഹിം കുന്നിൽ, ബ്രാഞ്ച് പ്രസിഡൻറ് വി.പി. ബഷീർ, സെക്രട്ടറി ഷമീർ, കെ.എച്ച്. മുഹമ്മദ്, സോണൽ പ്രസിഡൻറ് അബ്ദുൽ കലാം മൗലവി, സോണൽ സെക്രട്ടറി സുൽഫിക്കർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി അക്ബർ സിദ്ദീഖ് ഉപഹാരം നൽകി.

