കെ.കെ.എം.എ സാൽമിയ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsഹബീബ് റഹ്മാൻ, മിറാഷ് കരിമ്പ, യൂസഫ്
കുവൈത്ത് സിറ്റി: കെ.കെ.എം.എ സാൽമിയ ബ്രാഞ്ച് ജനറൽ ബോഡി യോഗം സാൽമിയ സുന്നി സെന്റർ ഹാളിൽ നടന്നു. ജമീൽ ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് അബ്ദുൾ റസാഖ് എൻ. കെ. അധ്യക്ഷത വഹിച്ചു. കേന്ദ്ര ബെനിഫിറ്റ് വൈസ് പ്രസിഡന്റ് ജാഫർ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ജസീൽ വാവാടും,സാമ്പത്തിക റിപ്പോർട്ട് ട്രഷറർ യൂസഫും,ഓഡിറ്റിംഗ് റിപ്പോർട്ട് സോണൽ സെക്രട്ടറി റഈസും അവതരിപ്പിച്ചു.
കേന്ദ്ര അഡ്മിൻ സെക്രട്ടറി ഒ.പി.ഷറഫുദ്ദീൻ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. അഷ്‌റഫ് മാങ്കാവ്,ഖാലിദ് കൂമ്പ്ര,റഈസ്,ശറഫുദീൻ,കെ.കെ.നൗഷാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ സ്വാഗതവും ബ്രാഞ്ച് ജനറൽ സെക്രട്ടറി മിറാഷ് കരിമ്പ നന്ദിയും പറഞ്ഞു.
കമറുദ്ദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഹബീബ് റഹ്മാൻ (പ്രസി),മിറാഷ് കരിമ്പ (ജന.സെക്ര),വി.എം.യൂസഫ് (ട്രഷ), ഹനീഷ്,സെയ്തലവി,കെ.സി.റസാഖ്, സി.പി.ഈസ,എം.കെ.ബഷീർ മുനാസ് അബൂബക്കർ,ഹാരിഷ്,സുലൈമാൻ അധികാരത്ത് (വൈ. പ്രസി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

