കെ.കെ.എം.എ റിപ്പബ്ലിക് ദിനാഘോഷം
text_fieldsകെ.കെ.എം.എ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ സംസാരിക്കുന്നു
കുവൈത്ത്സി റ്റി: ഭരണഘടനയുടെ സ്ഥിതി സമത്വ മതേതര നിലപാട് കാത്തുസംരക്ഷിക്കുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും കാർത്തവ്യമെന്ന് കെ.കെ.എം.എ റിപ്പബ്ലിക് ദിനാഘോഷ പരിപാടി അഭിപ്രായപ്പെട്ടു. കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ കെ. ബഷീർ, എച്ച്.എ. ഗഫൂർ, മുനീർ കുണിയ, ഓ.എം ഷാഫി, ഒ.പി. ശറഫുദ്ദീൻ, എ.ടി. നൗഫൽ, കെ.സി. അബ്ദുൽ കരീം, എം.പി. സുൽഫിഖർ, നിസാം നാലകത്ത്, ജാഫർ പി.എം, അസ്ലം ഹംസ, അബ്ദുൽ കലാം മൗലവി, അഷ്റഫ് മങ്കാവ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, ലത്തീഫ് എടയൂർ, മുഹമ്മദ് അലി കടിഞ്ഞിമൂല, ലത്തീഫ് ഷേദിയ തുടങ്ങിയവർ പങ്കെടുത്തു. ഖാലിദ് മൗലവി പ്രാർഥന നടത്തി.

