കെ.കെ.എം.എ റമദാൻ ക്വിസ് സമ്മാനദാനം
text_fieldsകെ.കെ.എം.എ റമദാൻ ക്വിസ് സമ്മാനങ്ങൾ വിതരണം
ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു.
കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖപ്രഭാഷണം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.എം.എച്ച്. ബക്കർ, സംസ്ഥാന ഉപദേശക സമിതി അംഗം പാലക്കി അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. സത്താർ എന്നിവർ ആശംസ നേർന്നു. അബ്ദുറഹ്മാൻ പടന്ന ഖുർആൻ പാരായണം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എം.എച്ച്. ദിലീപ് സ്വാഗതവും അഹമ്മദ് കടിഞ്ഞിമൂല നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.