കെ.കെ.എം.എ പൊതുകിണറുകൾ ഉദ്ഘാടനം
text_fieldsകെ.കെ.എം.എ പൊതുകിണർ ഉദ്ഘാടന ചടങ്ങിൽ നിന്നും
കുവൈത്ത് സിറ്റി: കുടിവെള്ളത്തിനായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) സഹായം തുടരുന്നു.കാലവർഷം തിമർത്ത് പെയ്യുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന വയനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കെ.കെ.എം.എ രണ്ട് കിണറുകൾ സമർപ്പിച്ചു. കെ.കെ.എം.എ സോഷ്യൽ പ്രൊജക്ട് ഡിപ്പാർട്ട്മെന്റിനു കീഴിലാണ് കിണറുകൾ പൂർത്തിയാക്കിയത്. വയനാട് പനമരം പഞ്ചായത്തിലെ പാറമ്മൽ കടവിലും മേപ്പാടിയിലുമാണ് കിണറുകൾ. സാമൂഹിക പ്രവർത്തകൻ റസാഖ് കൽപറ്റ, പനമരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലമുറ്റം എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
കെ.കെ.എം.എ. ഓർഗനൈസിങ് സെക്രട്ടറി യു.എ. ബക്കർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ്ജനറൽ സെക്രട്ടറി റസാക്ക്മേലടി കുടിവെള്ള പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർ രജിതാ വിജയൻ, ഇസ്മായിൽ കൂരാച്ചുണ്ട്, സി.എസ്.റഫീക്ക്, ജോസ്,എം.സി. ഷറഫുദ്ദീൻ, അബ്ദു കുറ്റിച്ചിറ, പി.രാമചന്ദ്രൻ, സലീം എന്നിവർ ആശംസകൾ നേർന്നു .ശിഹാബ് മേപ്പാടി, ഇസ്മായിൽ കൂരാച്ചുണ്ട്,എം.സി. ഷറഫുദീൻ, യു.എ.ബക്കർ, ജെ.സി .രവി, നാസർ കഡൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

