കെ.കെ.എം.എ പൊതുകിണർ സമർപ്പിച്ചു
text_fieldsകെ.കെ.എം.എ പൊതുകിണർ സമർപ്പണ ചടങ്ങിൽനിന്നും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം ആസോസിയേഷൻ (കെ.കെ.എം.എ) പാലക്കാട് ജില്ലയിലെ കുറ്റിക്കോട് - തൃക്കാട്ടേരിയിൽ നിർമിച്ച പൊതുകിണർ നാടിന് സമർപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു. കെ.കെ.എം.എ സ്ഥാപക നേതാവ് മുഹമ്മദ് അലിമാത്ര ഉദ്ഘാടനം നിർവഹിച്ചു. 25 കുടുംബത്തിന് ഈ പൊതുകിണറിലൂടെ ശുദ്ധ ജലം ലഭ്യമാകും.
കെ.കെ.എം.എ പാലക്കാട് ജില്ല പ്രസിഡന്റ് സി.കെ.അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി മുഖ്യ പ്രഭാഷണംനടത്തി. സി.എ.ബക്കർ, അലി ബാബു, കെ.കെ.എം.എ ഫർവാനിയ സോൺ വൈസ് പ്രസിഡന്റ് സാബിർ കൊയിലാണ്ടി, അലി മാസ്റ്റർ, നൗഫൽ, നാസർ, അബ്ദുൽ സലാം, യു.എ.ബക്കർ, സൈയ്ത് മൗലവി, മജീദ്, അബ്ദു കുറ്റിച്ചിറ എന്നിവർ ആശംസ പ്രസംഗം നടത്തി. പാലക്കാട് ജില്ല ജനറൽ സെക്രട്ടറി പി.സിദ്ദീഖ് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.

