വയനാട് കണിയാമ്പറ്റ മില്ല് മുക്കിൽ കെ.കെ.എം.എ പൊതുകിണർ; ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി
text_fieldsകെ.കെ.എം.എ പൊതുകിണർ റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ മില്ല് മുക്കിൽ പൊതുകിണർ നിർമ്മിച്ച് നൽകി. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. വയനാട്ടിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ റസാഖ് കൽപ്പറ്റ പൊതുകിണർ ഉദ്ഘാടനം നിർവഹിച്ചു.
കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് റസാഖ് മേലടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി ഹസ്സനി പ്രാർത്ഥന നിർവഹിച്ചു. വാർഡ് മെമ്പർ അബ്ബാസ്, അറക്കൽ മുസ്സ ഹാജി (മഹല്ല് കമ്മിറ്റി പ്രസിഡന്റ്), നെല്ലോളി കുഞ്ഞമ്മദ് (മഹല്ല് കമ്മിറ്റി സെക്രട്ടറി), മുഹമ്മദ് കുട്ടി ഹസ്സനി (ഖത്തീബ്, കബ്ലക്കാട് ജുമാ മസ്ജിദ്), അലിക്കുട്ടി ഹാജി (കെ.കെ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ്), ഇബ്രാഹിം മുസ (ട്രഷറർ, കെ.കെ.എം.എ മലപ്പുറം ജില്ല), മുനീർ തുണ്ടിയിൽ, അബ്ദു കുറ്റിച്ചിറ എന്നിവർ ആശംസകൾ നേർന്നു. കെ.കെ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. മുസ്തഫ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി യു.എ.ബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

