ഫലസ്തീൻ ജനതക്ക് ഭക്ഷണവും പുതപ്പുമായി കെ.കെ.എം.എ: 6560 ബ്ലാങ്കറ്റ്, 5807 റൈസ് ബാഗ് എന്നിവ നൽകി
text_fieldsഗസ്സയിലേക്ക് അയക്കുന്ന സഹായങ്ങൾക്കരികെ കെ.കെ.എം.എ പ്രവർത്തകർ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ അഭയവും ഭക്ഷണവും ഇല്ലാതെ തെരുവിലാക്കപ്പെട്ട ഫലസ്തീൻ ജനതക്ക് ആശ്വാസവുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ). ഗസ്സയിലെ ഫലസ്തീനികൾക്കായി കെ.കെ.എം.എ റൈസ് ബാഗുകളും ബ്ലാങ്കറ്റും അങ്കാറയിലെ കുവൈത്ത് റെഡ്ക്രെസന്റിന് കൈമാറി. കുവൈത്ത് സഹായവിമാനങ്ങളിലായി ഇവ ഗസ്സയിലെത്തിക്കും.
കെ.കെ.എം.എ സഹായവസ്തുക്കൾ
6560 ബ്ലാങ്കറ്റ്, 5807 റൈസ് ബാഗ് എന്നിവയാണ് കെ.കെ.എം.എ കൈമാറിയത്. 120 മണിക്കൂർകൊണ്ട് 5000 ബ്ലാങ്കറ്റ് 5000 റൈസ് ബാഗ് എന്ന ചലഞ്ച് കെ.കെ.എം.എ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ പ്രതികരണമാണ് ഇതിനുണ്ടായത്. പ്രതീക്ഷിച്ചതിനേക്കാൾ സഹായം എത്തി.
സഹായ കൈമാറ്റ ചടങ്ങിൽ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു. ചലഞ്ച് ടീം ലീഡർ പി.കെ. അക്ബർ സിദ്ദീഖ്, ഡെപ്യൂട്ടി ലീഡർമാരായ ബി.എം. ഇക്ബാൽ, എൻജിനീയർ നവാസ് കാതിരി, വർക്കിങ് പ്രസിഡന്റ് എച്ച്.എ. ഗഫൂർ, ട്രഷറർ മുനീർ കുണിയ, വൈസ് പ്രസിഡന്റുമാരായ സംസം റഷീദ്, കെ.സി. അബ്ദുൽ കരീം, ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, പി.എം. ജാഫർ, അബ്ദുൽ കലാം മൗലവി, അഷ്റഫ് മാൻകാവ്, അസ്ലം ഹംസ, അബ്ദുൽ ലത്തീഫ് എടയൂർ, സോണൽ നേതാക്കളായ മുഹമ്മദലി കടിഞ്ഞിമൂല, പി.എം. ഹാരിസ്, ലത്തീഫ് ഷേദിയ, ജംഷി കൊയിലാണ്ടി, ബ്രാഞ്ച് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

