കെ.കെ.എം.എ ‘മർഹബ യാ ശഹർ റമദാൻ’ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ വിഭാഗം സംഘടിപ്പിച്ച ‘മർഹബ യാ ശഹർ റമദാൻ’ പരിപാടിയിൽ അശ്റഫ് എകരൂൽ മുഖ്യപ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: വിശുദ്ധ റമദാനെ വരവേൽക്കാൻ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മതകാര്യ വിഭാഗം ‘മർഹബ യാ ശഹർ റമദാൻ’ പരിപാടി സംഘടിപ്പിച്ചു. ശർക്കിലെ അവാദി മസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അശ്റഫ് എകരൂൽ മുഖ്യപ്രഭാഷണം നടത്തി. നന്മയിൽ മുന്നേറാൻ റമദാൻ അവസരമായി കണ്ട് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉണർത്തി.
വിശുദ്ധ ഖുർആൻ അവതീർണമായ മാസമെന്ന നിലയിൽ ഖുർആൻ പഠിക്കാനും ജീവിതത്തിൽ പകർത്താനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവാദി മസ്ജിദ് ഇമാം ശൈഖ് ബഹാവുദ്ദീൻ പറഞ്ഞു. കെ.കെ.എം.എ ആക്ടിങ് പ്രസിഡന്റ് കെ.സി. റഫീഖ് അധ്യക്ഷത വഹിച്ചു, ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ചു. മത കാര്യ വി0ഭാഗം വർക്കിങ് പ്രസിഡന്റ് സംസം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ, ട്രഷറർ മുനീർ കുനിയ, മറ്റു കേന്ദ്ര, സോണൽ, ബ്രാഞ്ച് ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു,
കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി. അബ്ദുൽ കരീം പരിപാടി ഏകോപിപ്പിച്ചു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് ഒ.പി. ശറഫുദ്ദീൻ ഖുർആൻ പാരായണം നടത്തി. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കറലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

