കെ.കെ.എം.എ കണ്ണൂർ ജില്ല വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങിൽ ഹക്കീം മാസ്റ്റർ ക്ലാസ് നയിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ (കെ.കെ.എം.എ) അംഗങ്ങളുടെ മക്കൾക്കായി നൽകി വരുന്ന വിദ്യാഭ്യാസ അവാർഡിന് ഈ വർഷം അർഹരായ കണ്ണൂർ ജില്ലയിലെ വിദ്യാർഥികളെ ആദരിച്ചു. 10, 12 സ്കൂൾ - മദ്റസ ക്ലാസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് അവാർഡ് നൽകിയത്. താണ എം.ഐ.എസ് നോളജ് സെന്ററിൽ നടന്ന ചടങ്ങിന് കെ.കെ.എം.എ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ.പി. അഷ്റഫ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ടി.എം. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. രണ്ടരപതിറ്റാണ്ട് കാലം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായ പ്രസ്ഥാനമായ കെ.കെ.എം.എ പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.കെ.എം.എ പി.എം.ടി അംഗം അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ കോർപറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഷാം താണ മുഖ്യാതിഥിയായി.
ഹക്കീം മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് നയിച്ചു. അക്കാദമിക യോഗ്യതക്കുമപ്പുറത്ത് കഴിവുള്ള ജനതയാണ് സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം കുട്ടികൾക്ക് കഥകളിലൂടെ വിശദീകരിച്ചുനൽകി. കിയാൽ ഡയറക്ടർ ഹസ്സൻ കുഞ്ഞി, കെ.കെ.എം.എ മുഖ്യ രക്ഷാധികാരി അക്ബർ സിദ്ദീഖ്, കെയർ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുനീർ എന്നിവർ സംസാരിച്ചു. ലോകത്തെ 50 പ്രധാന സ്മാരകങ്ങളുടെ പെൻസിൽ സ്കെച്ച് വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സർട്ടിഫിക്കറ്റ് നേടിയ, കെ.കെ.എം.എ അംഗം ലത്തീഫിന്റെ മകൾ ഹന സൈനബിനെ ചടങ്ങിൽ ആദരിച്ചു.
കെ.കെ.എം.എ സംസ്ഥാന-ജില്ല കമ്മിറ്റി നേതാക്കളായ എ.വി. മുസ്തഫ, പി.വി. സുബൈർ ഹാജി, യു.എ. ബക്കർ, പി.എം.എച്ച്. ബക്കർ, ഹസ്സൻ കുഞ്ഞി, വാഹിദ്, ഖാലിദ് മംഗള, യൂസഫ് നൂനേരി, അബ്ദു കുറ്റിച്ചിറ, പി.എം.എച്ച്. ദിലീപ്, സത്താർ ചാലാട്, സത്താർ കണ്ണൂർ സിറ്റി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റഫീഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

