കെ.കെ.എം.എ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.കെ.എം.എ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ
ഷേലാട്ട് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ‘രക്തദാനം മഹാദാനം’ ക്യാമ്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷേലാട്ട് ഉദ്ഘാടനം ചെയ്തു.
കെ കെ.എം.എ ആതുര സേവന വിഭാഗമായ മഗ്നെറ്റിന്റെ കീഴിൽ സംഘടിപ്പിച്ച ക്യാമ്പിൽ 150 ൽ അധികം പേർ രക്തദാനം നൽകി.
ജോയി ആലുക്കാസ് മാർക്കറ്റിങ് മാനേജർ സൈമൺ പള്ളിക്കുന്നത്ത്, മെഡക്സ് മാർക്കറ്റിങ് മാനേജർ ലെമ ഇബ്രാഹിം, കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ, മറ്റു ഭാരവാഹികളായ എ. പി. അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ, മുനീർ കുനിയ എന്നിവർ നേതൃത്വം നൽകി.
രക്തദാന ക്യാമ്പിൽനിന്ന്
മുഹമ്മദ് അലി കടിഞ്ഞിമൂല, സം സം റഷീദ് , ടി.ഫിറോസ്, എ.ടി. നൗഫൽ, ഒ.പി. ശറഫുദ്ദീൻ, പി.എം. ജാഫർ, അബ്ദുൽ ലത്തീഫ് ഷെഡിയ, അബ്ദുൽ റസാഖ്, പി.പി.പി. സലീം, അബ്ദുൽ കലാം മൗലവി, പി.എം. ഹാരിസ്, അസ്ലം ഹംസ, അഷ്റഫ് മാങ്കാവ്, കെ.ടി.റഫീഖ്.
ഷാഫി ഷാജഹാൻ, പി. റിയാസ്, എം.പി. നിജാസ്, പി.എം. ഷെരീഫ്, അബ്ദുൽ റഷീദ്, എം.കെ. സാബിർ, സുബൈർ പാറ്റയിൽ, സജ്ബീർ അലി, ശറഫുദ്ദീൻ വള്ളി, ഇസ്മായിൽ അബുഹലിഫ, കമറുദ്ദീൻ ജഹ്റ, കെ.കെ.ഷാഫി, ഗഫൂർ, മൊയ്തീൻകുട്ടി, നാജി, ഹബീബ്, ഇർഷാദ്, റംലാൻ, അബ്ദുൽ അസീസ്, ഷഫീഖ്, ഖാലിദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും, കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ.സി. റഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

