കെ.കെ.എം.എ ‘മുലാഖാത്ത് -2025’ ഇന്ന്
text_fieldsകെ.കെ.എം.എ ‘മുലാഖാത്ത്- 2025’ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഒരുക്കുന്ന ‘മുലാഖാത്ത്- 2025’ വെള്ളിയാഴ്ച അബ്ബാസിയ സെന്ററൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ സൂഫി ഗയാകൻ ലിറാർ അമീനിയുടെ സംഗീത സന്ധ്യ പ്രധാന ആകർഷകമാണ്. ആദ്യമായാണ് ഇദ്ദേഹം കുവൈത്തിൽ എത്തുന്നത്. ഷമീർ ചാവക്കാട്, ആദിൽ അത്തു എന്നിവരുടെ പാട്ടും ഒരുക്കിയിട്ടുണ്ട്.
സൗഹൃദത്തിന്റെയും പാട്ടിന്റെയും കൂടിച്ചേരലാകും പരിപാടിയെന്ന് കെ.കെ.എം.എ അറിയിച്ചു. ‘2026 - 2027 കണക്റ്റ് ടൂ കെ.കെ.എം.എ മെംബർഷിപ്പ് ലോഞ്ചിങ്ങും വേദിയിൽ നടക്കും. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, വ്യവസായ പ്രമുഖർ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിൽ എത്തിയ കലാകാരന്മാരെ വിമാനത്താവളത്തിൽ കെ.കെ.എം.എ ഭാരവാഹികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

