കെ.കെ.എം.എ മെഡിക്കല്‍ ക്യാമ്പ് ഏപ്രിൽ ഏഴിന് അബ്ബാസിയയില്‍
text_fieldsകുവൈത്ത് സിറ്റി: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ) ബദര്‍ അല്‍ സമ മെഡിക്കല്‍ സെൻററുമായി ചേര്‍ന്ന് ഏപ്രിൽ ഏഴിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഡോക്‌ടേഴ്സ് ഫോറത്തിെൻറ പങ്കാളിത്തത്തോടെയാണ് പരിപാടി. രാവിലെ ഏഴരമുതല്‍ ഉച്ചക്ക് ഒന്നരവരെ അബ്ബാസിയയിലെ പാകിസ്താന്‍ എക്‌സല്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് ക്യാമ്പ്.
ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. അനുബന്ധമായി ആരോഗ്യ ബോധവത്കരണ പരിപാടികളും ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി തയാറാക്കിയ ഹെല്‍ത്ത് ഡയറക്ടറി അംബാസഡര്‍ പ്രകാശനം ചെയ്യും. ജനറൽ, ഡെൻറല്‍, യൂറോളജി, ത്വക്രോഗം, ഹൃദ്രോഗം, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, നേത്രം, ഇ.എൻ.ടി, അസ്ഥിരോഗം തുടങ്ങി പതിനഞ്ചോളം ചികിത്സാ വിഭാഗങ്ങളില്‍നിന്നും അമ്പതോളം ഡോക്ടര്‍മാരും 150ഒാളം പാരാമെഡിക്കല്‍ ജീവനക്കാരും ക്യാമ്പില്‍ സേവനം നടത്തും.
രണ്ടായിരത്തോളം പേര്‍ക്ക് സേവനം നല്‍കാനുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുഴുവൻ പേർക്കും ഷുഗർ, പ്രഷര്‍ പരിശോധനക്ക് സൗകര്യമുണ്ട്. ഡോക്ടര്‍മാരുടെ നിർദേശാനുസരണം കൊളസ്‌ട്രോൾ, ഇ.സി.ജി പരിശോധനയും മരുന്നുകളും സൗജന്യമായി നല്‍കും. കുവൈത്ത് ഡയബറ്റിക് സെൻറർ, കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഇന്ത്യന്‍ ഒപ്റ്റീഷ്യന്‍ കമ്പനി, സൗദി കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്, അഡ്വാന്‍സ്ഡ് ടെക്‌നോളജി കമ്പനി, അഷ്റഫ് ആൻഡ് അഷ്റഫ് കമ്പനി എന്നീ സ്ഥാപനങ്ങളാണ് സാങ്കേതിക സഹായം ഒരുക്കുന്നത്. കുവൈത്ത് നാഷനല്‍ ഗാര്‍ഡ് വിഭാഗത്തിലെ മെഡിക്കല്‍ വിഭാഗവും ക്യാമ്പില്‍ സേവനം നല്‍കും. ക്യാമ്പിൽ പങ്കെടുക്കാന്‍ മുൻകൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. https://goo.gl/forms/HVYxalkSBRI1KrSm1എന്ന ലിങ്ക് വഴി പേര്‍ രജിസ്‌റ്റര്‍ ചെയ്യാം. വാർത്താസമ്മേളനത്തില്‍ കെ.കെ.എം.എ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍, ചെയര്‍മാന്‍ എന്‍.എ. മുനീര്‍, വൈസ് ചെയര്‍മാന്‍മാരായ അബ്ദുൽ ഫത്താഹ് തയ്യിൽ, ഹംസ പയ്യന്നൂര്‍, സി.എഫ്.ഒ അലിമാത്ര, പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ, വര്‍ക്കിങ് പ്രസിഡൻറ് എ.പി. അബ്ദുസ്സലാം, ബദര്‍ അല്‍ സമ മെഡിക്കല്‍ സെൻറര്‍ പ്രോജക്ട് ഡയറക്ടര്‍ അഷ്റഫ് അയ്യൂര്‍, മാര്‍ക്കറ്റിങ് മാനേജര്‍ നിധിന്‍ മേനോൻ, മെഡിക്കല്‍ ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ സി. ഫിറോസ്. കെ.സി. റഫീഖ്, കെ.സി. ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
