കെ.കെ.എം.എ മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകെ.കെ.എം.എ മലപ്പുറം ജില്ല കമ്മിറ്റി വിദ്യാഭ്യാസ അവാർഡ് ഡോ.ബഹാവുദ്ദീൻ നദ് വി കൈമാറുന്നു
കുവൈത്ത് സിറ്റി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കുവൈത്ത് കേരള മുസ് ലീം അസോസിയേഷൻ(കെ.കെ.എം.എ) മലപ്പുറം ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
പണ്ഡിതനും ചെമ്മാട് ദാറുൽഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ.ബഹാവുദ്ദീൻ നദ് വി ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ ജില്ല പ്രസിഡന്റ് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഫത്താഹ് തയ്യിൽ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെയും പുതിയ കോഴ്സുകളെയും പരിചയപ്പെടുത്തി.
ജില്ല പഞ്ചായത്ത് അംഗവും മുഖ്യാതിഥിയുമായ വി.കെ.എം ഷാഫി, കെ.കെ.എം.എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി റസാഖ് മേലടി, ഓർഗനൈസേഷൻ സെക്രട്ടറി യു.എ ബക്കർ കൊയിലാണ്ടി, ഡോ.മുഷ്രീഫ, കെ.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മൗലവി വളാഞ്ചേരി എന്നിവർ സംസാരിച്ചു.മുതിർന്ന അംഗങ്ങളായ ആലിക്കുട്ടി ഹാജി ചെമ്പ്ര, കുഞ്ഞാവ ആലുങ്ങൽ, ഇന്ത്യനൂർ അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സലാം വൈലത്തൂർ, അലി മംഗലം, മുഹമ്മദ് കുട്ടി മടപ്പള്ളി, ബഷീർ പയ്യനങ്ങാടി, മൂസു രായിൻ, കുഞ്ഞാവ, സി.കെ.ആദം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി അബ്ദുസ്സലാം കുറുക്കോൾ സ്വാഗതവും ട്രഷറർ ഇബ്രാഹിം മൂസ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

