കെ.കെ.എം.എ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: അഹമ്മദ് കുട്ടി ഇന്ത്യനൂർ (രക്ഷാധികാരി), മുസ്തഫ ഒതായി (പ്രസി.), എം.ടി. ഹംസ, മുഹമ്മദലി മംഗലം (വൈസ് പ്രസി.), കെ.ടി. അബ്ദുൽ സലാം (ജന. സെക്ര.), പി. ഹുസൈൻ, ഹൈദർ പാലേരി (സെക്ര.), കുഞ്ഞാവ ആലിങ്ങൽ (ട്രഷ.), എച്ച്. അലിക്കുട്ടി ഹാജി തിരൂർ (സംസ്ഥാന കമ്മിറ്റിയംഗം).
തലക്കടത്തൂർ മർകസ് ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സംഗമം ഹനീഫ മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യനൂർ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കുഞ്ഞാവ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം അറക്കൽ കോഴിക്കോട്, സംസ്ഥാന വൈസ് പ്രസിഡൻറ് അലിക്കുട്ടി ഹാജി മലപ്പുറം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ സലാം നന്ദി പറഞ്ഞു.

