കെ.കെ.എം.എ മാഗ്നറ്റ് രക്തദാന ക്യാമ്പ് നടത്തും
text_fieldsകെ.കെ.എം.എ സിറ്റി സോണൽ രക്തദാന ക്യാമ്പിെൻറ ഫ്ലയർ കെ.കെ.എം.എ രക്ഷാധികാരി പി.കെ. അക്ബർ സിദ്ദീഖ് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായും സമീപകാലത്ത് നിര്യാതനായ കെ.കെ.എം.എ നേതാവ് സഗീർ തൃക്കരിപ്പൂരിെൻറ സ്മരണാർഥവും കെ.കെ.എം.എ മാഗ്നറ്റ് സിറ്റി സോണൽ രക്തദാന ക്യാമ്പ് നടത്തുന്നു.
സെപ്റ്റംബർ പത്തിന് ജാബിരിയ ബ്ലഡ് ബാങ്കിൽ നടക്കുന്ന പരിപാടിയിൽ കെ.കെ.എം.എയുടെ 15 ബ്രാഞ്ചുകളിൽനിന്നുള്ള വളൻറിയർമാർ രക്തദാനം നടത്തും.
സാൽമിയ മെട്രോ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഫ്ലയർ പ്രകാശനം നടത്തി. കെ.കെ.എം.എ രക്ഷാധികാരി പി.കെ. അക്ബർ സിദ്ധീഖ് സിറ്റി സോണൽ പ്രസിഡൻറ് കെ.സി. കരീമിന് നൽ പ്രകാശനം നിർവഹിച്ചു. പ്രസിഡൻറ് എ.പി. അബ്ദുൽ സലാം, ആക്ട് ജനറൽ സെക്രട്ടറി കെ.സി. ഗഫൂർ, വർക്കിങ് പ്രസിഡൻറ് സംസം റഷീദ്, ആക്ടിങ് അഡ്മിൻ സെക്രട്ടറി ശഹീദ് ലബ്ബ തുടങ്ങിയവർ സംബന്ധിച്ചു.

