കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsഅബ്ദുൽ മജീദ്, ശിഹാബുദ്ദീൻ കോഡൂർ, സകീർ ഹുസൈൻ
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് ജനറൽ ബോഡി യോഗം അബ്ബാസിയ ആർട്ട്സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബിർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്മിൻ സെക്രട്ടറി സക്കീർ ഹുസൈൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഖാലിദ് കൂബാറ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ഐ.ടി സെക്രട്ടറി നൗഫൽ മെംബർമാർക്കുള്ള ആനുകൂല്യങ്ങൾ വിശദീകരിച്ചു. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ഇക്ബാൽ, ജാഫർ, ലത്തീഫ് എടയൂർ, സോണൽ പ്രസിഡന്റ് വി. കെ. നാസർ ഖാലിദ്, മഹമൂദ് പെരുമ്പ, യൂസഫ് റഷീദ് കർണാടക, ജംഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ കോഡൂർ സ്വാഗതവും സെക്രട്ടറി ശിഹാബുദ്ദീൻ കോഡൂർ നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർ ഉസ്മാൻ മഠത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: അബ്ദുൽ മജീദ് (പ്രസി), ശിഹാബുദ്ദീൻ കോഡൂർ (ജന. സെക്ര), സകീർ ഹുസൈൻ (ട്രഷ), ഖാലിദ് കൂബാറ, അബ്ദുൽ സമദ്, ഉവൈസ്, മൊയ്ദീൻ കുട്ടി, മുഹമ്മദ് കുട്ടി, മൻസൂർ കോഡൂർ, സുഷീർ, നദീർ, ഹനീഫ (വൈ. പ്രസി).

