കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് ഭാരവാഹികൾ
text_fieldsസാബിർ മുഹമ്മദ്, ഉവൈസ് അബ്ദുല്ല, ഖാലിദ് കൂംബ്റ, അബ്ദുൽ മജീദ്
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഖൈത്താൻ വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ തക്കാര റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. ആദം ജംഷീദ് ഖിറാഅത്ത് നടത്തി. പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ശിഹാബുദ്ദീൻ കോഡൂർ വാർഷിക റിപ്പോർട്ടും സകീർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ കോഡൂർ സ്വാഗതവും ഖാലിദ് കൂംബ്റ നന്ദിയും പറഞ്ഞു. പി.പി.പി. സലീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: സാബിർ മുഹമ്മദ് (പ്രസി.), ഉവൈസ് അബ്ദുല്ല (വർക്കിങ് പ്രസി), ഖാലിദ് കൂംബ്റ (ജന.സെക്ര), അബ്ദുൽ മജീദ് (ട്രഷ), മുഹമ്മദ് മൻസൂർ, ഷിഹാബുദ്ദീൻ കോഡൂർ, ലത്തീഫ് പി.പി, മുഹമ്മദ് നദീർ, സുഷീർ, മൊയ്‌ദീൻ കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുൽ റഷീദ് കോഡൂർ, സകീർ ഹുസൈൻ, ഷാജി, സകീർ (വൈ. പ്രസി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

